ആലപ്പുഴ: ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം ആലപ്പുഴ ജില്ലയിൽ ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത സ്കൂൾ വിദ്യാർത്ഥികൾക്ക് സൗകര്യങ്ങൾ ഒരുക്കി നൽകാനുള്ള ഉദ്യമത്തിൽ പങ്കാളികളാകളായി ആലപ്പുഴ ജില്ലാ എൻ എസ് എസ് ടീമംഗങ്ങളും. കേരള സർവ്വകലാശാല നാഷണൽ സർവ്വീസ് സ്കീം ആലപ്പുഴ ജില്ലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൊബൈൽ ഫോൺ ചാലഞ്ചിന്റെ ഭാഗമായി ജില്ലയിലെ 22ഓളം വരുന്ന എൻ എസ് എസ് യൂണിറ്റുകളും വോളന്റിയഴ്സ്
വ്യക്തിഗതമായും സമാഹരിച്ച മൊബൈൽ ഫോണുകൾ ഇന്ന് എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ പ്രൊഫ. റ്റി. നിഷാദിന്റെ നേതൃത്വത്തിൽ വോളണ്ടിയഴ്സ് ബഹു. ജില്ലാ കളക്ടർ ശ്രീ. എ. അലക്സാണ്ടർ ഐ എ എസിന് കൈമാറി. പൊതുവായ ഫണ്ട് സമാഹരണങ്ങളില്ലാതെ പാഴ്‌വസ്തു ശേഖരണം, ന്യൂസ് പേപ്പർ ശേഖരണം വിദ്യാർത്ഥികളുടെ വ്യക്തിഗതമായ സംഭാവനകൾ എന്നിവയിലൂടെയാണ് ചാലഞ്ചിനായുള്ള തുക വിദ്യാർത്ഥികൾ സമാഹരിച്ചത്. കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പാക്കാൻ നടത്തിയ പ്രയത്നത്തിനൊപ്പം കോവിഡ് മഹാമാരി യുടെ കാലത്ത് ആലപ്പുഴയെ ചേർത്ത് പിടിക്കാൻ എൻ എസ് എസ് നടത്തുന്ന പ്രവർത്തനങ്ങളെയും ബഹു. ജില്ലാ കളക്ടർ മുക്തകണ്ഠം അഭിനന്ദിച്ചു.
12/07/2021
